പ്രചോദനാത്മക ഉദ്ധരണികൾ
1. “കൃപയാൽ നിറയണം …… സംസാരിക്കുന്നതിനേക്കാൾ നിശബ്ദമാകാൻ. കേൾക്കേണ്ടവ മാത്രം കേൾക്കാൻ. കാണേണ്ടവ മാത്രം കാണാൻ”
2.”ഈശോയെ… എന്തുകൊണ്ട് നീ ഇനിയും വൈകുന്നു ? എന്നൊരു ചോദ്യം എന്നിൽ നിന്നും ഉയരാതിരിക്കട്ടെ. ഈശോയ്ക്ക് ഒരിക്കലും തെറ്റുപറ്റില്ലല്ലോ!”
3.”ഈശോയെ, എപ്പോഴും നിന്റെ ഹൃദയത്തിൽ എന്നെ ആനന്ദിപ്പിക്കണമേ”
4.“ഈശോയെ,നിന്റെ സന്തോഷം എപ്പോഴും എന്റെ സന്തോഷവും ആനന്ദവും ആയിരിക്കട്ടെ.”
5.”ഞാനും എന്റെ ദൈവവും അകലങ്ങളിൽ അല്ല, ഒരു നോട്ടത്തിന്റെ ദൂരത്തിൽ മാത്രം“
6.”എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന ദൈവത്തിലുള്ള പ്രതീക്ഷ. അതാണ് പ്രതീക്ഷ.”
7.എന്റെ പ്രിയ മകനെ, മകളെ, എന്നിലേയ്ക്കുള്ള നിന്റെ സ്നേഹത്തോടെയുള്ള നോട്ടത്തിനായി ഞാൻ കാത്തിരിക്കുന്നു.”
8.”ഞാനും എന്റെ ദൈവവുമായുള്ള ദൂരം ഒറ്റനോട്ടത്തിന്റേതു മാത്രം”