You are currently viewing പരിശുദ്ധ ജപമാല- സൗഖ്യത്തിന്റേയും കൃപയുടേയും ശക്തമായ നീരുറവ

പരിശുദ്ധ ജപമാല- സൗഖ്യത്തിന്റേയും കൃപയുടേയും ശക്തമായ നീരുറവ


ജപമാല – ശക്തമായ ആയുധം. ‘അമ്മേ’ … എന്നു വിളിക്കുമ്പോൾ ‘എന്തോ ‘ എന്ന് വിളികേൾക്കുന്ന സക്രാരിയിലെ ഈശോ . ‘ഈശോയെ’ എന്ന് വിളിക്കുബോൾ ‘എന്തോ’ എന്ന് വിളിക്കേൾക്കുന്ന പരി. അമ്മ. അത്രയ്ക്കും ഈശോയുടെ തിരുഹൃദയവും പരി. അമ്മയുടെ വിമലഹൃദയവും ഐക്യപ്പെട്ടിരിക്കുമ്പോൾ അമ്മയോട് പ്രാർത്ഥിക്കുന്നതൊന്നും ഈശോയ്ക്ക് നിരസിക്കാനാകില്ലല്ലോ.

പരിശുദ്ധ അമ്മയോടൊപ്പം യേശുക്രിസ്തുവിന്റെ മനുഷ്യാവതാരം, ജീവിതം, കുരിശുമരണം, പുനരുത്ഥാനം, സ്വർഗ്ഗാരോഹണം എന്നീ രഹസ്യങ്ങളെക്കുറിച്ച് ധ്യാനിച്ചുക്കുമ്പോഴെല്ലാം, സൗഖ്യത്തിന്റേയും കൃപയുടെയും, പരിശുദ്ധാതമാവിന്റെ ശക്തമായ അഭിഷേകത്തിന്റെയും അനുഭവം ലഭിയ്ക്കും. കൈകളിൽ ചലിക്കുന്ന ജപമാലയുമായി കണ്ണുകളടച്ച്, മുട്ടുകൾ മടക്കി “നന്മ നിറഞ്ഞ മറിയമേ….” എന്ന ഗബ്രിയേൽ ദൂതന്റെ വാക്കുകൾ ആവർത്തിച്ച് നമ്മുടെ ശരീരവും മനസ്സും ആത്മാവും ഈ ജപമാല പ്രാർത്ഥനയിൽ മുഴുകുമ്പോൾ, സ്വർഗ്ഗത്തോളം ഉയർന്നവളും പാതാളത്തോളം താഴ്ന്നവളുമായ പരി.മറിയത്തിന്റെ ലുത്തിനിയ ചൊല്ലി പ്രാർത്ഥിക്കുമ്പോൾ, പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലും ദാനങ്ങളാലും കൃപാകളാലും നാം നിറയും, പരിശുദ്ധ അമ്മ അതിനു നമ്മെ സഹായിക്കും.അതാണല്ലോ നമ്മിലെ ദൈവരാജ്യം.

നാം ജപമാല ചൊല്ലി പ്രാർത്ഥിക്കുമ്പോൾ സകല വിശുദ്ധന്മാരും മാലാഖമാരും ഭൂമിയിലെ 800 കോടി ജനങ്ങളും സ്വർഗ്ഗം മുഴുവനും നമ്മോടൊപ്പമുണ്ട്. കൃപയുടെ അരുവികൾ എല്ലാ ഹൃദയങ്ങളിലേക്കും ഒഴുകും, അങ്ങനെ ദൈവത്തെ നാം പ്രീതിപ്പെടുത്തുകയും അവനുമായി ഐക്യപ്പെടുകയും ചെയ്യുന്നു. പരിശുദ്ധ ജപമാല ശക്തമായ മാധ്യസ്ഥ പ്രാർത്ഥനയാണ്. നമുക്ക് എത്തിച്ചേരാൻ കഴിയാത്തിടത്തെല്ലാം നമ്മുടെ പ്രാർത്ഥനയ്ക്ക് എത്തിച്ചേരാനാകും. നരക സർപ്പത്തിന്റെ തല തകർത്ത പരിശുദ്ധ അമ്മയുടെ കരങ്ങളിൽ നാം ചൊല്ലിയ ജപമാലകൾ സമർപ്പിക്കുമ്പോൾ, അത് നമ്മെ നശിപ്പിക്കാൻ ഉദ്ദേശിക്കുന്ന തിന്മയുടെ എല്ലാ ശക്തികളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതിനുള്ള ഒരു വലിയ കോട്ടയായി മാറും. തിന്മയെ നന്മകൊണ്ട് കീഴടക്കുവാൻ പരിശുദ്ധ അമ്മ നമ്മെ സഹായിക്കുന്നു, അതുവഴി നമ്മുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും പരിശുദ്ധ ത്രിത്വത്തിനായി സജ്ജമാക്കുന്നു.

പരിശുദ്ധ ജപമാലയുടെ പ്രത്യേക നിയോഗങ്ങൾ (2023-2033)

പ്രാർത്ഥന: “പരിശുദ്ധ മാതാവേ, ദൈവത്തിന്റെ ആലയമായ ഞങ്ങളുടെ ശരീരത്തെയും ബാഹ്യ ഇന്ദ്രിയങ്ങളെയും എല്ലാ ശാരീരിക ആവശ്യങ്ങളെയും അമ്മയുടെ വിമലഹൃദയത്തിൽ ഞങ്ങൾ സമർപ്പിക്കുന്നു. പരിശുദ്ധ അമ്മേ, ബാഹ്യ ഇന്ദ്രിയങ്ങളിലൂടെയും മറ്റും കടന്നുവന്ന എല്ലാ മാലിന്യങ്ങളിൽ നിന്നും തിൻമയുടെ പ്രവണതകളിൽ നിന്നും പാപങ്ങളിൽ നിന്നും ഞങ്ങളെ പ്രത്യേകിച്ച് ഞങ്ങളുടെ ശരീരത്തെ വിശുദ്ധീകരിക്കേണമേ. മാതാവിന്റെ ഉദരത്തിൽ രൂപപ്പെട്ട നിമിഷം മുതൽ ഈ നിമിഷം വരെയുള്ള എന്റെ (ഞങ്ങളുടെ ) ജീവിതത്തെ സമർപ്പിക്കുന്നു. യേശുവിന്റെ വിലയേറിയ തിരുരക്തത്താൽ ഞങ്ങളെ സുഖപ്പെടുത്തുകയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കുകയും ചെയ്യേണമേ.”

പരിശുദ്ധ ജപമാലയുടെ രാജ്ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥന: “പരിശുദ്ധ മാതാവേ, ഞങ്ങളുടെ മനസ്സിനെയും മനസ്സിന്റെ വിവിധ തലങ്ങളെയും എല്ലാ മാനസിക ആവശ്യങ്ങളെയും എല്ലാ ആന്തരിക ഇന്ദ്രിയങ്ങളോടും കൂടി അമ്മയുടെ വിമലഹൃദയത്തിൽ ഞങ്ങൾ സമർപ്പിക്കുന്നു. പരിശുദ്ധ അമ്മേ, ഞങ്ങളുടെ മനസ്സിലൂടെയും യും ആന്തരീയ ഇന്ദ്രിയങ്ങളിലൂടെയും മറ്റും കടന്നുവന്ന എല്ലാ മാലിന്യങ്ങളിൽ നിന്നും തിൻമയുടെ പ്രവണതകളിൽ നിന്നും പാപങ്ങളിൽ നിന്നും ഞങ്ങളെ പ്രത്യേകിച്ച് ഞങ്ങളുടെ മനസ്സിനെ വിശുദ്ധീകരിക്കേണമേ. മാതാവിന്റെ ഉദരത്തിൽ രൂപപ്പെട്ട നിമിഷം മുതൽ ഈ നിമിഷം വരെയുള്ള എന്റെ (ഞങ്ങളുടെ ) ജീവിതത്തെ സമർപ്പിക്കുന്നു. യേശുവിന്റെ വിലയേറിയ തിരുരക്തത്താൽ ഞങ്ങളുടെ മനസ്സുകളെ സുഖപ്പെടുത്തുകയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കുകയും ചെയ്യേണമേ.”

പരിശുദ്ധ ജപമാലയുടെ രാജ്ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥന: “പരിശുദ്ധ മാതാവേ, ഞങ്ങളുടെ ആത്മാവിനെയും ആത്മാവിന്റെ എല്ലാ അവസ്ഥയോടും അമ്മയുടെ വിമലഹൃദയത്തിൽ ഞങ്ങൾ സമർപ്പിക്കുന്നു. പരിശുദ്ധ അമ്മേ, ഞങ്ങളുടെ ആത്മാവിൽ കടന്നുവന്ന എല്ലാ മാലിന്യങ്ങളിൽ നിന്നും തിൻമയുടെ പ്രവണതകളിൽ നിന്നും പാപങ്ങളിൽ പാപകടങ്ങളിൽ നിന്നും ഞങ്ങളെ പ്രത്യേകിച്ച് ഞങ്ങളുടെ ആത്മാവിനെ വിശുദ്ധീകരിക്കേണമേ. മാതാവിന്റെ ഉദരത്തിൽ രൂപപ്പെട്ട നിമിഷം മുതൽ ഈ നിമിഷം വരെയുള്ള എന്റെ (ഞങ്ങളുടെ ) ജീവിതത്തെ സമർപ്പിക്കുന്നു. യേശുവിന്റെ വിലയേറിയ തിരുരക്തത്താൽ ഞങ്ങളുടെ ആത്മാവിനെ സുഖപ്പെടുത്തുകയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കുകയും ചെയ്യേണമേ.”

പരിശുദ്ധ ജപമാലയുടെ രാജ്ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

പ്രാർത്ഥന: “പരിശുദ്ധ മാതാവേ, ഞങ്ങളുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ആത്മാവിന്റെ എല്ലാ അവസ്ഥയോടും അമ്മയുടെ വിമലഹൃദയത്തിൽ ഞങ്ങൾ സമർപ്പിക്കുന്നു. പരിശുദ്ധ അമ്മേ, ഞങ്ങളുടെ ആത്മാവിനെ വിശുദ്ധീകരിക്കുകയും പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലും വിശ്വാസം, പ്രത്യാശ, സ്നേഹം എനീ ദൈവീക പുണന്യങ്ങളാലും ഞങ്ങളെ നിറയ്ക്കുകയും ചെയ്യേണമേ. യേശുവിന്റെ വിലയേറിയ തിരുരക്തത്താൽ ഞങ്ങളുടെ ആത്മാവിനെ സുഖപ്പെടുത്തുകയും പരിശുദ്ധാത്മാവിന്റെ ഫലങ്ങളാൽ നിറയ്ക്കുകയും പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്കു കാതോർക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ.

5.ഓരോ ജപമാലയുടെയും അഞ്ചാമത്തെ രഹസ്യം (നമ്മൾ സമ്പുർണ്ണ ജപമാലകൾ പ്രാർത്ഥിക്കുകയാണെങ്കിൽ, ഈ നിയോഗത്തെ മഹത്വരഹസ്യങ്ങൾക്കൊപ്പം ഓർക്കുന്നത് നല്ലതാണ്.)


നമ്മുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനേയും പരിശുദ്ധാത്മാവിന്റെ ദാനങ്ങളാൽ നിറയപ്പെടാൻ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന്റെയും നിയോഗത്തോട് ചേർത്ത് വച്ച് ഈ രഹസ്യത്തിൽ സമർപ്പിക്കാം, ഭൂമിയിലെ 800 കോടി ജനങ്ങളെയും നമുക്ക് ഓർക്കാം.

പ്രാർത്ഥന: “പരിശുദ്ധ മാതാവേ, ഞങ്ങളുടെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ആത്മാവിന്റെ എല്ലാ അവസ്ഥയോടും അമ്മയുടെ വിമലഹൃദയത്തിൽ ഞങ്ങൾ സമർപ്പിക്കുന്നു. പരിശുദ്ധ അമ്മേ, ഞങ്ങളുടെ ആത്മാവിനെ വിശുദ്ധീകരിക്കുകയും പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലും ദാനങ്ങളാലും ഞങ്ങളെ നിറയ്ക്കുകയും ചെയ്യേണമേ. യേശുവിന്റെ വിലയേറിയ തിരുരക്തത്താൽ ഞങ്ങളുടെ ആത്മാവിനെ സുഖപ്പെടുത്തുകയും പരിശുദ്ധാത്മാവിന്റെ ഫലങ്ങളാൽ ദാനങ്ങളാലും നിറയ്ക്കുകയും പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്കു കാതോർക്കാനും യേശുവിന്റെ യഥാർത്ഥ സാക്ഷികളാകാനും, ഞങ്ങളെ കുറിച്ചുള്ള ദൈവഹിതം നിറവേറ്റാനും ഞങ്ങളെ സഹായിക്കേണമേ.

പരിശുദ്ധ ജപമാലയുടെ രാജ്ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

[ഈ രഹസ്യം ധ്യാനിക്കുമ്പോൾ, നമ്മുടെ വികാരങ്ങൾ, ചിന്തകൾ, വാക്കുകൾ, ഓർമ്മകൾ, സംഭവങ്ങൾ സമർപ്പിക്കാം. ഒപ്പം കർത്താവ് നമ്മെ പ്രാർത്ഥിക്കാൻ ഓർമ്മപ്പെടുത്തുന്ന എല്ലാവരെയും, നമ്മോടൊപ്പം പ്രാർത്ഥിക്കുന്ന എല്ലാവരെയും, നമ്മുടേതുപോലുള്ള വിഷമങ്ങൾ, പ്രശ്നങ്ങൾ നേരിടുന്ന എല്ലാവരെയും ഓർക്കാം, പ്രത്യേകിച്ച് പ്രാർത്ഥിക്കാൻ കഴിയാത്തവരെയും. എല്ലാവരെയും നമ്മുടെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമർപ്പിക്കാം. “നന്മ നിറഞ്ഞ മറിയമേ….”എന്ന ജപം പ്രാർത്ഥിക്കുമ്പോൾ, കുമ്പസാരത്തിൽ ഇതുവരെയും ഏറ്റുപറയാത്ത പാപങ്ങളെക്കുറിച്ച് പരിശുദ്ധ അമ്മ നമ്മെ ഓർമ്മപെടുത്തും. പശ്ചാത്താപത്തോടെ നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുമ്പോൾ, നമ്മുടെ ജീവിതകാലം മുഴുവൻ നാം ഒരു പാപവും ചെയ്തിട്ടില്ലെന്ന മട്ടിൽ യേശു നമ്മെ ന്യായീകരിക്കുന്നു. അനുതാപത്തോടെ, പശ്ചാത്താപത്തോടെ ഏറ്റുപറഞ്ഞു കുമ്പസാരിക്കുന്ന പാപങ്ങളെല്ലാം യേശുവിന്റെ വിലയേറിയ രക്തത്താൽ കഴുകി, സൗഖ്യം നൽകി നമ്മെ പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലും ദാനങ്ങളാലും കൃപാകളാലും നിറയ്ക്കും, പരിശുദ്ധ അമ്മ അതിനു നമ്മെ സഹായിക്കും.ഒപ്പം ദൈവഹിതം നിറവേറ്റാനുള്ള ശക്തിയും ലഭിക്കുന്ന അനുഭവം ലഭിക്കും.നമ്മുടെ വ്യക്തിപരമായ നിയോഗങ്ങളും കൂടി സമർപ്പിക്കാം.]

Leave a Reply