ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും സൗഖ്യവും പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലും ദാനങ്ങളാലുമുള്ള നിറവും.
ദൈവവചനം അത്ര ശക്തമാണ്. അത് നമ്മെ സുഖപ്പെടുത്തുന്നു, നമ്മെ പഠിപ്പിക്കുന്നു, പരിശീലിപ്പിക്കുന്നു, നമ്മെ സജ്ജരാക്കുന്നു, നമ്മെ ശക്തിപ്പെടുത്തുന്നു, നമ്മെ ശുദ്ധീകരിക്കുന്നു, ആശ്വസിപ്പിക്കുന്നു, സമ്പന്നമാക്കുന്നു, പരിശുദ്ധാത്മാവിനാൽ നമ്മെ രൂപാന്തരപ്പെടുത്തുന്നു, പരിശുദ്ധാത്മാവിന്റെ ഫലങ്ങളാലും ദാനങ്ങളാലും നമ്മെ നിറയ്ക്കുന്നു.
“ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. (ഹെബ്രായര്‍ 4 : 12)
ഈ തിരുവചനങ്ങൾ ആവർത്തിച്ച് ഉരുവിട്ട് എല്ലാ ദിവസവും നമുക്ക് പ്രാർത്ഥിക്കുക.
- തിന്മയെ നന്മകൊണ്ട് കീഴടക്കാൻ ശക്തിലഭിക്കുവാൻ :
(റോമാ 16 : 20) “”സമാധാനത്തിന്റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!” - പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറയാൻ:
(ലൂക്കാ 1 : 35)പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.” - മനസ്സിനേറ്റ എല്ലാ മുറിവുകളിൽ നിന്നും സുഖം പ്രാപിക്കാൻ:
(ലൂക്കാ 23 : 34 )”യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല.” - തിന്മയെ നന്മകൊണ്ട് കീഴടക്കാൻ ശക്തിലഭിക്കുവാൻ :
(റോമാ 16 : 20) “”സമാധാനത്തിന്റെ ദൈവം ഉടന്‍തന്നെ പിശാചിനെ നിങ്ങളുടെ കാല്ക്കീഴിലാക്കി തകര്‍ത്തുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ!” - പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറയാൻ:
(ലൂക്കാ 1 : 35)പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.” - മനസ്സിനേറ്റ എല്ലാ മുറിവുകളിൽ നിന്നും സുഖം പ്രാപിക്കാൻ:
(ലൂക്കാ 23 : 34 )”യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. - പരിശുദ്ധാത്മാവിന്റെ ഫലങ്ങളാൽ നിറയുവാൻ :
(ഗലാത്തിയാ 5:22-23) “എന്നാല്‍, ആത്മാവിന്റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത,
സൗമ്യത, ആത്മസംയമനം ഇവയാണ്.” - പരിശുദ്ധാത്മാവിന്റെ ദാനങ്ങളാൽ നിറയാൻ:
(ഏശയ്യാ 11 : 2 ) കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവ ഭക്തിയുടെയും ആത്മാവ്.
Holy Spirit. Part 2
Holy Spirit. Part 2
🔥ലൂക്കാ 1 : 35 ദൂതന് മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അഃ്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും.
🔥ലൂക്കാ 12 : 12. എന്താണു പറയേണ്ടതെന്ന് ആ സമയത്തു പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും.
🔥ലൂക്കാ 11 : 13. മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്കാന് ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ സ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!
🔥ലൂക്കാ 4 : 18-19
കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും
കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.
🔥മര്‍ക്കോസ് 1 : 8 ഞാന്‍ നിങ്ങള്‍ക്കു ജലം കൊണ്ടുള്ള സ്നാനം നല്കി. അവനോ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്കു സ്നാനം നല്‍കും.
🔥യോഹന്നാന് 14 : 16 ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും.
🔥യോഹന്നാന് 14 : 26 എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാകാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയുംചെയ്യും.
🔥യോഹന്നാന് 16 : 13. സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്ണതയിലേക്കു നയിക്കും.
🔥യോഹന്നാന് 3 : 34. ദൈവം അയച്ചവന് ദൈവത്തിന്റെ വാക്കുകള്‍ സംസാരിക്കുന്നു; ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്.
🔥യോഹന്നാന് 3 : 5 യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല.
🔥യോഹന്നാന് 6 : 63 ആത്മാവാണു ജീവന് നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞവാക്കുകള്‍ ആത്മാവും ജീവനുമാണ്.
🔥അപ്പ.പ്രവര്‍ത്തനങ്ങള്‍ 1 : 8. എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും.
💥അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 2-4 കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു.അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്ക്കുന്നതായി അവര്‍ കണ്ടു.അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു.
💥അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 31 പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ അവര്‍ സമ്മേളിച്ചിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി ദൈവവചനം ധൈര്യപൂര്‍വം പ്രസംഗിച്ചു.
💥അപ്പ.പ്രവര്‍ത്തനങ്ങള്‍ 6 : 10 ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി.എന്നാല്‍, അവന്റെ സംസാരത്തില്‍വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിര്‍ത്തു നില്ക്കാന് അവര്‍ക്കു കഴിഞ്ഞില്ല.
💥അപ്പ.പ്രവര്‍ത്തനങ്ങള്‍ 10 : 44 പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ, കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയുംമേല്‍ പരിശുദ്ധാത്മാവ് വന്നു.
💥അപ്പ. പ്രവര്‍ത്തനങ്ങള്‍ 19 : 6 പൗലോസ് അവരുടെമേല്‍ കൈകള്‍ വച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്നു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു.
💥റോമാ 8 : 26 നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെസഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു.
💥റോമാ 5 : 5 പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു.
💥2 കോറിന്തോസ് 1 : 22 അവിടുന്ന് നമ്മില്‍ തന്റെ മുദ്രപതിക്കുകയും അച്ചാരമായിട്ടു തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്കു പകരുകയും ചെയ്തിരിക്കുന്നു.
💥2 കോറിന്തോസ് 3 : 17 കര്‍ത്താവ് ആത്മാവാണ്; കര്‍ത്താവിന്റെ ആത്മാവുള്ളിടത്തു സ്വാതന്ത്യ്രമുണ്ട്.
🔥ഗലാത്തിയാ 5 : 22-23. എന്നാല്‍, ആത്മാവിന്റെ ഫലങ്ങള്‍ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത,
സൗമ്യത, ആത്മസംയമനം ഇവയാണ്. ഇവയ്ക്കെതിരായി ഒരു നിയമവുമില്ല.
💥2 തിമോത്തേയോസ് 1 : 7 എന്തെന്നാല്‍, ഭീരുത്വത്തിന്റെ ആത്മാവിനെയല്ല ദൈവം നമുക്കു നല്‍കിയത്; ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും ആത്മാവിനെയാണ്.
💥ഉല്പത്തി 1 : 2 ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു.
💥ന്യായാധിപന്മാര് 15 : 14 കര്‍ത്താവിന്റെ ആത്മാവ് ശക്തിയോടെ അവന്റെ മേല്‍ വന്നു. അവനെ ബന്ധിച്ചിരുന്ന കയര്‍ കരിഞ്ഞചണനൂല്‍ പോലെയായിത്തീര്‍ന്നു; കെട്ടുകള്‍ അറ്റുവീണു.
💥ജോയേല്‍ 2 : 28. അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധ ന്മാര്‍ സ്വപ്നങ്ങള്‍ കാണും;യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും.
💥ജ്ഞാനം 9 : 17 അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!
💥ഏശയ്യാ 11 : 2 കര്‍ത്താവിന്റെ ആത്മാവ് അവന്റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്തിയുടെയും ആത്മാവ്, അറിവിന്റെയും ദൈവ ഭക്തിയുടെയും ആത്മാവ്.
സങ്കീര്‍ത്തനങ്ങള്‍ 91
അത്യുന്നതന്റെ സംരക്ഷണത്തില്‍വസിക്കുന്നവനും, സര്‍വശക്തന്റെ തണലില്‍ കഴിയുന്നവനും,
കര്‍ത്താവിനോട് എന്റെ സങ്കേതവും
എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയും.
അവിടുന്നു നിന്നെ വേടന്റെ കെണിയില്‍നിന്നും മാരകമായ മഹാമാരിയില്‍നിന്നും രക്ഷിക്കും.
തന്റെ തൂവലുകള്‍കൊണ്ട് അവിടുന്നു
നിന്നെ മറച്ചുകൊള്ളും; അവിടുത്തെ
ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ വിശ്വസ്തത
നിനക്കു കവചവും പരിചയും ആയിരിക്കും.
രാത്രിയിലെ ഭീകരതയെയും പകല്‍ പറക്കുന്ന
അസ്ത്രത്തെയും നീ ഭയപ്പെടേണ്ടാ.
ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും
നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടാ.
നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍മരിച്ചുവീണേക്കാം;
നിന്റെ വലത്തുവശത്തു പതിനായിരങ്ങളും;
എങ്കിലും, നിനക്ക് ഒരനര്‍ഥവുംസംഭവിക്കുകയില്ല.
ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകള്‍കൊണ്ടുതന്നെ നീ കാണും.
നീ കര്‍ത്താവില്‍ ആശ്രയിച്ചു;
അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു.
നിനക്ക് ഒരു തിന്മയും ഭവിക്കുകയില്ല;
ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല.
നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്നു തന്റെ ദൂതന്മാരോടു കല്പിക്കും.
നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
സിംഹത്തിന്റെയും അണലിയുടെയും മേല്‍ നീ ചവിട്ടിനടക്കും;
യുവസിംഹത്തെയും സര്‍പ്പത്തെയും നീ ചവിട്ടി മെതിക്കും.
അവന് സ്നേഹത്തില്‍ എന്നോട് ഒട്ടിനില്ക്കുന്നതിനാല് ഞാന്‍ അവനെ രക്ഷിക്കും;
അവന് എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും.
അവന് എന്നെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഞാന്‍ ഉത്തരമരുളും; അവന്റെ കഷ്ടതയില്‍ഞാന്‍ അവനോടു ചേര്ന്നുനില്ക്കും;
ഞാന്‍ അവനെ മോചിപ്പിക്കുകയുംമഹത്വപ്പെടുത്തുകയും ചെയ്യും.
ദീര്‍ഘായുസ്സു നല്കി ഞാന്‍ അവനെ സംതൃപ്തനാക്കും; എന്റെ രക്ഷ ഞാന്‍ അവനുകാണിച്ചുകൊടുക്കും.
സങ്കീര്‍ത്തനങ്ങള്‍ 91 : 1-16
സങ്കീര്‍ത്തനങ്ങള്‍ 121
പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെ നിന്നു വരും?
എനിക്കു സഹായം കര്‍ത്താവില്‍നിന്നു വരുന്നു;
ആകാശവും ഭൂമിയും സൃഷ്ടിച്ചകര്‍ത്താവില്‍നിന്ന്.
നിന്റെ കാല് വഴുതാന്‍ അവിടുന്നുസമ്മതിക്കുകയില്ല; നിന്നെ കാക്കുന്നവന് ഉറക്കം തൂങ്ങുകയില്ല.
ഇസ്രായേലിന്റെ പരിപാലകന്‍മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.
കര്‍ത്താവാണു നിന്റെ കാവല്ക്കാരന്;
നിനക്കു തണലേകാന്‍ അവിടുന്നുനിന്റെ വലത്തുഭാഗത്തുണ്ട്.
പകല്‍ സൂര്യനോ രാത്രി ചന്ദ്രനോനിന്നെ ഉപദ്രവിക്കുകയില്ല.
സകല തിന്മകളിലുംനിന്നു കര്‍ത്താവ്നിന്നെ കാത്തുകൊള്ളും;
അവിടുന്നു നിന്റെ ജീവന് സംരക്ഷിക്കും.
കര്‍ത്താവു നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.
സങ്കീര്‍ത്തനങ്ങള്‍ 121 : 1-8