സംരക്ഷണ പ്രാർത്ഥന:
പിതാവായ ദൈവമേ, അങ്ങയുടെ സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും സംരക്ഷണം, പുത്രനായ ഈശോയെ, അങ്ങയുടെ അമൂല്ല്യമായ തിരുരക്തത്തിന്റെ സംരക്ഷണം, നന്മയുടെ അരൂപിയായ പരിശുദ്ധാത്മാവേ, അങ്ങയുടെ അഗ്നിഅഭിഷേകത്തിന്റെ സംരക്ഷണം, തിരുവചനമേ, സൗഖ്യത്തിന്റേയും ശക്തിയുടേയും സംരക്ഷണം, വി.യൗസേപ്പിതാവേ, അങ്ങയുടെ പ്രത്യേക സംരക്ഷണം, നന്മയുടെ നിറകുടമായ വിമലഹൃദയമേ, അമ്മയുടെ പരിശുദ്ധിയുടേയും വിധേയത്വത്തിന്റേയും സംരക്ഷണം, സകലവിശുദ്ധ രേ,നിങ്ങളുടെ സുകൃത ജീവിതത്തിന്റെ സംരക്ഷണം, മുഖ്യദൂതന്മാരേ, മാലാഖമാരേ, നിങ്ങളുടെ കാവൽ സംരക്ഷണം എന്റെ ആത്മശരീരമാനസ്സത്തിനും, കുടുംബത്തിനും, ഇടവകയ്ക്കും, രൂപതയ്ക്കും, സഭയ്ക്കും, രാജ്യത്തിനും, ലോകം മുഴുവനും ഇപ്പോഴും എല്ലായ്പ്പോഴും ഉണ്ടായിരിക്കട്ടെ . ആമ്മേൻ.
ഒരു കൊച്ചു പ്രാർത്ഥന
ഈശോയെ അങ്ങയുടെ വിടുതലിന്റെ ശക്തിയുള്ള തിരുരക്തം എന്റെ ശിരസ്സു മുതൽ ഉള്ളം കാൽ വരെ ഒഴുക്ക് ഈശോയെ , ഒഴുക്കാതെ പ്പറ്റില്ല.ഇശോയേ,അങ്ങേയ്ക്കു മാത്രമേ എന്നെ രക്ഷിക്കാൻ കഴിയൂ. അങ്ങു മാത്രമാണ് എന്റെ രക്ഷകനെന്ന് ഞാൻ ഏറ്റു പറയുന്നു, വിശ്വസിക്കുന്നു . പ്രഖ്യാപി ക്കുന്നു. ആബാ പിതാവേ എന്റെ അപ്പാ, ഈശോയെ, പരിശുദ്ധാത്മാ വേ, പരി.അമ്മേ, നിങ്ങളുടെ ജീവനുള്ള തിരുസാന്നിദ്ധ്യം വ്യക്തിപരമായി ആഴത്തിൽ അനുഭവിച്ചറിയാനുള്ള കൃപ എനിക്ക് തരണo .തരാതെ പറ്റില്ല. അപ്പാ, ഈശോയെ. പരി. ആത്മാവേ, പരി. അമ്മേ, എന്നെ യഥാസ്ഥാന ത്താക്കണമേ. ആമ്മേൻ
